തെന്നിന്ത്യൻ സുന്ദരി മേഘ്‌ന രാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കന്നട യുവതാരം ചിരഞ്ജീവി സർജയാണ് മേഘ്‌നയുടെ വരൻ. ബെംഗളൂരു ജെപി നഗറിലുള്ള മേഘ്‌നയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വൈകീട്ട് ഹോട്ടല്‍ ലീലപാലസില്‍ സത്കാരം നടന്നു.

ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്പോഴാണ് മേഘ്‌നയും ചിരഞ്ജീവിയും സൗഹൃദത്തിലാവുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇപ്പോൾ ഇരുവരും വിവാഹിതരാകാൻ പോകുന്നത്. ഡിസംബർ ആറിനാണ് താരവിവാഹം നടക്കുക.

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ ഭാഗമായി മേഘ്‌ന മാറി. ബ്യൂട്ടിഫുൾ, റെഡ്‌വൈൻ, മെമ്മറീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. കന്നഡ നടൻ സുന്ദർ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളാണ് മേഘ്‌ന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ