ചിരഞ്ജീവി സർജയുടെ മരണശേഷം വീണ്ടും സ്ക്രീനു മുന്നിൽ എത്തിയിരിക്കുകയാണ് മേഘ്ന രാജ്. കളേഴ്സ് കന്നഡ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജാണ് മേഘ്ന. ഷോയുടെ പുതിയ എപ്പിസോഡിൽ തന്റെ ആദ്യ വാലന്റൈൻസ് ഡേയെക്കുറിച്ചും ചിരഞ്ജീവിയിൽനിന്നും കിട്ടിയ വിവാഹ വാർഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു.
2019 ൽ തന്റെ ആദ്യ വിവാഹ വാർഷിക ദിനത്തിൽ ചീരുവിൽനിന്നും ഒരു നെക്ലേസ് ആണ് സമ്മാനമായി കിട്ടിയതെന്ന് മേഘ്ന പറഞ്ഞു. വാലന്റൈൻസ് ഡേയിൽ കറുത്ത ഹാൻഡ് ബാഗാണ് ചീരു നൽകിയത്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്ന വിശദീകരിച്ചു. ചീരുവും താനും തമ്മിലുള്ള ഫൊട്ടോ എപ്പോഴും തന്റെ കിടക്കയിൽ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്ന പറഞ്ഞു.
ഇതൊക്കെ പറയുമ്പോൾ മേഘ്നയുടെ മുഖത്ത് ചിരിയുണ്ടായിരുന്നു. എന്നാൽ ചിരഞ്ജീവി സർജയുടെ ശബ്ദം കേട്ടപ്പോൾ മേഘ്ന വിങ്ങിപ്പൊട്ടി. ചിരഞ്ജീവിയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവർ ചേർന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ മേഘ്ന പറഞ്ഞത്.
2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അപ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ചിരഞ്ജീവിയുടെ മരണശേഷം മകനാണ് മേഘ്നയ്ക്ക് എല്ലാം. റയാൻ രാജ് സർജ എന്നാണ് മകന്റെ പേര്.
Read More: റയാനെ കൊഞ്ചിച്ച് അഹാനയും ഹൻസുവും; സന്തോഷത്തിൽ മേഘ്ന