scorecardresearch

ഒരുപാട് നഷ്ടങ്ങൾ, ഇന്നവനും പോയി; വേദനയോടെ മേഘ്ന

കുടുംബാംഗം പോലെ വിഷമഘട്ടങ്ങളിലും കൂടെയുണ്ടായിരുന്ന ബ്രൂണോ, അവനെ താന്‍ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് താരം

ഒരുപാട് നഷ്ടങ്ങൾ, ഇന്നവനും പോയി; വേദനയോടെ മേഘ്ന

കഴിഞ്ഞ ലോക്ക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോഴും സങ്കടങ്ങൾക്ക് ഒരിടവേള നൽകി മകനൊപ്പം ജീവിതം കെട്ടിപ്പടുക്കുകയാണ് മേഘ്ന. ഇപ്പോഴിതാ, ഒരു കുടുംബാംഗം പോലെ കൂടെയുണ്ടായിരുന്ന നായ്ക്കുട്ടിയുടെ മരണവാർത്ത തന്റെ ആരാധകരെ അറിയിക്കുകയാണ് താരം.

“ഒരുപാട് നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചിരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു.”

“ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്,” വികാരഭരിതമായ കുറിപ്പിൽ മേഘ്ന പറയുന്നു.

Read more: രണ്ടു മാസമുള്ളപ്പോഴാണ് മകന് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meghana raj bids adieu to her pet dog bruno