scorecardresearch

ഒരിടവേളയ്ക്ക്​ശേഷം മേഘ്ന ക്യാമറയ്ക്ക് മുന്നിലേക്ക്; സന്തോഷം പങ്കുവച്ച് നസ്രിയ

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം ഷെയർ ചെയ്യുകയാണ് മേഘ്ന

Meghana Raj, Meghana Raj latest movie, Meghana Raj husband, Meghana Raj husband death, Meghana Raj child, Meghana raj pet dog, Meghana Chiranajeevi, Jr Chiru, Meghana Jr Chiru, മേഘ്ന രാജ്

കഴിഞ്ഞ ലോക്ക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോഴും സങ്കടങ്ങൾക്ക് ഒരിടവേള നൽകി മകനൊപ്പം ജീവിതം കെട്ടിപ്പടുക്കുകയാണ് മേഘ്ന. ജീവിതത്തിലെ അപ്രതീക്ഷിത വേർപാടിനെ മറികടന്ന് വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് മേഘ്ന ഇപ്പോൾ.

മകൻ ജൂനിയർ ചീരുവിന് ഒമ്പത് മാസം പൂർത്തിയായതിന്റെയും വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുകയാണ് മേഘ്ന. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും മേഘ്ന ഷെയർ ചെയ്തിട്ടുണ്ട്. വീണ്ടും അഭിനയത്തിൽ സജീവമാകുന്ന മേഘ്നയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയയും. “എന്റെ ധീ,” എന്നാണ് ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം. മേഘ്ന മൂന്നുമാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ചിരഞ്‌ജീവിയുടെ മരണത്തിന് ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമായാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്.

Read More: ഒരുപാട് നഷ്ടങ്ങൾ, ഇന്നവനും പോയി; വേദനയോടെ മേഘ്ന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meghana raj back to acting after a year

Best of Express