ചീരു, ഇത് നിനക്കു വേണ്ടി; സിനിമയിലേക്ക് തിരികെയെത്തി മേഘ്ന

ഭർത്താവ് ചിരഞ്ജീവി സർജയുടെ സ്വപ്നമായിരുന്നു ​ഈ സിനിമയെന്നും മേഘ്ന പറയുന്നു

meghana raj sarja, meghana raj sarja new film, meghana raj sarja chiranjeevi sarja, chiranjeevi sarja birth anniversary, meghana raj sarja movies, chiranjeevi sarja news

മലയാളം, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് മേഘ്ന രാജ്. ഭർത്താവിന്റെ അപ്രതീക്ഷിതമരണവും കുഞ്ഞിന്റെ ജനനവുമൊക്കെയായി ഏറെനാളുകളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മേഘ്ന ഒരു ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുകയാണ്. ഭർത്താവിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയിലേക്ക് തിരിച്ചു വരുന്ന വിശേഷം ആരാധകരുമായി മേഘ്ന പങ്കുവച്ചത്.

“മറ്റൊരു ദിവസത്തിനും ഇതിനേക്കാൾ മികച്ചതാക്കാൻ കഴിയില്ല. മറ്റൊരു ടീമിനും ഇത് സാധിക്കില്ല. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഞങ്ങളുടെ സ്വപ്നവും. ഇത് നിങ്ങൾക്കുള്ളതാണ് ചീരു. പന്നയില്ലെങ്കിൽ ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഇനി ക്യാമറ, റോളിങ്ങ്, ” മേഘന കുറിച്ചു.

മേഘനയുടെ തിരിച്ചു വരവ് ചിത്രം പ്രഖ്യാപിച്ച് നിർമ്മാതാവ് പന്നഗ ഭരനയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “പ്രിയപ്പെട്ട ചീരു, നിങ്ങളുടെ ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നമാണ് ഞാൻ നിങ്ങൾക്ക് സമ്മാനിക്കുന്നത്. ഒരു സിനിമ നിർമ്മിക്കുന്നു, മേഘ്ന കേന്ദ്ര കഥാപാത്രമായി”. നവാഗതനായ വിശാൽ സംവിധായകനായ ത്രില്ലർ മൂവിയിലൂടെയാണ് മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ചിരഞ്ജീവി സർജക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് മേഘന ജന്മദിനാശംസകൾ നേർന്നെഴുതി, “കഷ്ടതയുടെ അവസാനം എപ്പോഴും വിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങൾ നേടാനുള്ള വഴിയാണ്. ആ വിചാരണ ഒരിക്കലും എളുപ്പമല്ല. എല്ലാ പ്രതീക്ഷകളും അവസാനിച്ച് ജീവിതം  നിശ്ചലമാകുമ്പോൾ വഴിയുടെ അറ്റത്ത് ഒരു വെളിച്ചമുണ്ടാകും. എന്നെ സംബന്ധിച്ച് ആ വെളിച്ചം ചീരുവാണ്. തിളക്കമാർന്ന ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. പ്രിയന് പിറന്നാൾ ആശംസകൾ”.

ചിരുവിന്റെ ജന്മദിനത്തോട്​ അനുബന്ധിച്ച് നടത്തിയ ഒരു സ്പെഷൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും മേഘ്ന പങ്കുവച്ചിട്ടുണ്ട്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി പ്രിയപ്പെട്ടവന്റെ ചിത്രം വരയ്ക്കുന്ന മേഘ്നയെ ആണ് ചിത്രങ്ങളിൽ കാണുക. മേഘ്ന വരയ്ക്കുന്നത് ചിരജ്ഞീവിയുടെ ചിത്രം തന്നെയാണ്.

“നിത്യതയെ നോക്കി നിൽക്കാം ഞാൻ നിന്നെ സ്നേഹിക്കുന്നു. ആഘോഷങ്ങൾ തുടങ്ങട്ടെ,” എന്നാണ് ചിത്രങ്ങൾക്ക് മേഘ്ന നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

യക്ഷിയും ഞാനും , ഓഗസ്റ്റ് – 15, രഘുവിന്റെ സ്വന്തം റസിയ, പാച്ചുവും കോവാലനും, ബ്യൂട്ടിഫുൾ, ട്രിവാൻ ട്രം ലോഡ്ജ് എന്നിവയാണ് മേഘനയുടെ പ്രധാന മലയാള സിനിമകൾ.

Read more: എന്റെ വെണ്ണക്കണ്ണൻ; മകന്റെ ചിത്രവുമായി മേഘ്ന രാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meghana raj announces comeback film on husband chiranjeevi sarjas birth anniversary

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com