നടി മേഘ്ന രാജിന്റെയും ചിരഞ്ജീവി സർജയുടെയും കുഞ്ഞിന് പേരിട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന് ഒരു വയസ് തികയാറാകുമ്പോഴാണ് പേരിടുന്നത്.
2020 ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.
കുഞ്ഞിന്റെ ജനനം മുതൽ ഓരോ മുഹൂർത്തങ്ങളും മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മകന്റെ ചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നു. ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ഫൊട്ടോയിൽ ജൂനിയർ ചീരുവുളളത്. നിരവധി പേരാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജൂനിയർ ചീരുവിന് ആശംസകൾ നേർന്നത്.
Read More: എന്റെ വെണ്ണക്കണ്ണൻ; മകന്റെ ചിത്രവുമായി മേഘ്ന രാജ്