scorecardresearch

മാസ് ലുക്കിൽ മമ്മൂക്ക; ഗ്രേറ്റ് ഫാദർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ.

great father, mammootty

മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രം അനൗൺസ് ചെയ്ത നാൾക്കു മുതമേ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ വർഷം ഏവരും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. മമ്മൂട്ടി ചിത്രം ഗ്രെയിറ്റ് ഫാദർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ സിനിമ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. നേരത്തെ സിനിമയുടെ മോഷൻ പോസ്റ്റർ ആരാധകരെ ആകർഷിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ജനുവരിയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ തിയേറ്റർ സമരം മൂലം റിലീസ് നീക്കിവച്ചു. മാർച്ച് 30 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല.

തോപ്പിൽ ജോപ്പനു ശേഷം മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുളള​ ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. സ്‌നേഹയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തുറുപ്പു ഗുലാൻ, വന്ദേ മാതരം എന്നീ ചിത്രങ്ങൾക്കു ശേഷം സ്‌നേഹയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആര്യ, ഷാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഹനീഫ് അദേനിയുടേതു തന്നെയാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ്. സിനിമയുടെ മോഷൻ പോസ്റ്റർ നേരത്തെ യൂട്യൂബ് റെക്കോർഡുകൾ തകർത്തിരുന്നു. വാഗമൺ, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിങ് നടന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mega star mammotyies new movie greatfather

Best of Express