Latest News

രാജമൗലി പ്രഖ്യാപിച്ചു, ചിരഞ്ജീവിയുടെ 150 കോടി ബഡ്ജറ്റ് സിനിമ; ഒപ്പം ബച്ചനും നയൻതാരയും വിജയ് സേതുപതിയും

ബ്രിട്ടീഷ് അധീനതയിലുള്ള കോട്ട തന്റെ സേനയ്ക്കൊപ്പം പടവെട്ടി തിരിച്ചുപിടിച്ച സമരനായകനുമാണ് നരസിംഹറെഡ്ഡി

Chiranjeevi

ചിരഞ്ജീവിയുടെ 62-ാം പിറന്നാള്‍ ദിനത്തില്‍ മകനും നടനുമായ രാം ചരണ്‍ തേജ വമ്പനൊരു സര്‍പ്രൈസ് സമ്മാനമാണ് മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. ചിരഞ്ജീവി നായകനാകുന്ന 151-ാമത് ചിത്രം. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിലൂടെ ഏറെ നാള്‍ക്ക് ശേഷം അമിതാബ് ബച്ചന്‍ തെലുങ്ക് സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയാണ് ചിരഞ്ജീവിയുടെ പിറന്നാളാഘോഷ ചടങ്ങില്‍ ‘സേയ് റാ നരസിംഹറെഡ്ഡി’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വിക്രം വേദയ്ക്ക് പിന്നാലെ തമിഴിലെ മുന്‍നിര നായകനായി മാറിയ വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. നയന്‍ താരയാണ് നായിക. കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപ്, തെലുങ്ക് താരം ജഗപതി ബാബു എന്നിവരും ഈ സിനിമയിലുണ്ട്. ചിത്രത്തിന് വേണ്ടി ഏ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ബ്രിട്ടീഷ് അധീനതയിലുള്ള കോട്ട തന്റെ സേനയ്ക്കൊപ്പം പടവെട്ടി തിരിച്ചുപിടിച്ച സമരനായകനുമാണ് നരസിംഹറെഡ്ഡി.

തനി ഒരുവന്‍ തെലുങ്ക് റീമേക്കായ ധ്രുവ സംവിധാനം ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് സംവിധായകന്‍. ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാര്‍ ചിരഞ്ജീവി ഒരു ചരിത്ര കഥാപാത്രമാകുന്ന സിനിമ കൂടിയാണ് സേയ് റാ നരസിംഹറെഡ്ഡി. ഇന്ത്യയിലെ ആദ്യ സ്വാതന്ത്യസമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനിലാണ് സിനിമ. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖെയ്ദി നമ്പര്‍ വണ്‍ എന്ന സിനിമയിലാണ് ചിരഞ്ജീവി അഭിനയിച്ചത്. ഈ ചിത്രം ചിരുവിന്റെ 150-ാമത് സിനിമ കൂടിയായിരുന്നു. ഖൈയ്ദിക്ക് ശേഷം രാംചരണ്‍ തേജ നിര്‍മ്മാതാവാകുന്ന സിനിമ കൂടിയാണ് സേയ് റാ നരസിംഹറെഡ്ഡി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mega star chiranjeevis 151st movie sye raa narashima reddy launched in a grand style

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express