/indian-express-malayalam/media/media_files/uploads/2023/06/WhatsApp-Image-2023-06-20-at-8.57.20-PM.jpeg)
Mammootty|kunchacko-boban
മലയാള സിനിമയില്‍ മമ്മൂട്ടിക്കുള്ള ഫോട്ടോഗ്രാഫി പ്രണയം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നത് പതിവാണ്. താരം പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പകര്‍ത്തി അവര്‍ക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്.
ക്യാമറയ്ക്ക് പിന്നില്‍ മമ്മൂട്ടി എന്ന ഭാഗ്യം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് സിനിമാ താരങ്ങളില്‍ പലരും എത്താറുണ്ട്. മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ട് ഇത്തവണ എത്തിയത് കുഞ്ചാക്കോ ബോബനാണ്. അങ്ങനെ ഭാഗ്യം ലഭിച്ചവരുടെ കൂട്ടത്തില്‍ താനും ഉണ്ടെന്നാണ് കുഞ്ചാക്കോ ബോബനും പറയുന്നത്. മമ്മൂട്ടി തന്റെ ഫോട്ടോ എടുക്കുന്ന വിഡിയോ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ആരാധകര്‍ക്കായി വീഡിയോ പങ്കിട്ടത്.
ദ മെഗാ ഷൂട്ടര്‍, എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാന്‍ ബോയ് നിമിഷം എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവെച്ചത്. മമ്മൂട്ടിക്കായി പോസ് ചെയ്യുകയും ക്ലിക്കിന് ശേഷം അത് ആസ്വദിക്കുകയും ചെയ്യുകയാണ് വിഡിയോയില്‍ കുഞ്ചാക്കോ ബോബന്‍.
നേരത്തെ മകന്‍ ഇസഹാഖിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഒരു ഫൊട്ടോ കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്തിരുന്നു. ''ഇസു മെഗാസ്റ്റാറിന്റെ ക്യാമറയില്‍ പെട്ടപ്പോള്‍, രണ്ടുപേരും മെഗാസ്റ്റാറിന്റെ ഫാന്‍ ബോയ് ആയി? എന്റെ ക്യാമറയില്‍ വന്നുപെട്ടപ്പോള്‍,'' എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചന്‍ ചിത്രം ഷെയര്‍ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.