/indian-express-malayalam/media/media_files/2025/11/17/meera-vasudev-divorce-2025-11-17-11-01-34.jpg)
'തന്മാത്ര' എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായ നടിയാണ് മീര വാസുദേവ്. ഒരു ഇടവേളയ്‌ക്കു ശേഷം ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' എന്ന പരമ്പരയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ മീര മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയപ്പെട്ടവളായി മാറുകയായിരുന്നു.
താൻ വിവാഹമോചിതയായി എന്ന കാര്യം ഔദ്യോഗികമായി അനൗൺസ് ചെയ്തിരിക്കുകയാണ് മീര ഇപ്പോൾ. കഴിഞ്ഞവര്‍ഷം മേയ് മാസത്തിലാണ് പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കത്തെ മീര വിവാഹം ചെയ്തത്. എന്നാൽ ഒരു വർഷത്തിനിപ്പുറം ആ വിവാഹബന്ധം അവസാനിപ്പിക്കുകയാണ് ഇരുവരും.
Also Read: അനീഷിന് സർപ്രൈസായി 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്; പ്രഖ്യാപിച്ച് ബിഗ് ബോസ് സ്പോൺസർ
2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഒഫീഷ്യല്‍ പ്രഖ്യാപനമാണെന്നുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ മീര പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപൂർണവുമായ ഘട്ടത്തിലാണ് താനെന്നും മീര കുറിച്ചു.
കുടുംബവിളക്ക് സീരിയലിന്റെ സെറ്റില്‍വച്ചായിരുന്നു മീരയും വിപിനും പരിചയപ്പെടുന്നതും പ്രണയത്തിലായതും. ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുന്നതിനിടയിലായിരുന്നു വിപിനുമായുള്ള മൂന്നാം വിവാഹം.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
വിശാഖ്​ അഗർവാളായിരുന്നു മീരയുടെ ആദ്യ ഭർത്താവ്. 2005ൽ വിവാഹിതരായ ഇരുവരും 2008ൽ വേർപിരിഞ്ഞു. 2012ൽ ജോൺ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അരിഹ എന്നൊരു മകളുണ്ട്. എന്നാൽ മീരയും ജോണും 2016ൽ വേർപിരിയുകയായിരുന്നു.
Also Read: ഇതാര് മായാജാലക്കാരിയോ? ഫൺ മൂഡിൽ മഞ്ജു, ചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us