Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

‘മുൻപേ വാ എൻ അൻപേ വാ’; ലയിച്ചു പാടി മീര നന്ദൻ

തിരക്കുകൾ കാരണം കുറേ നാളുകളായി പാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നെന്ന് മീര

meera nandan

ലോക്ഡൗൺ കാലത്ത് സമയം തള്ളിനീക്കുക എന്നതാണ് മിക്കവരും നേരിടുന്ന പ്രധാന വെല്ലുവിളി. സെലിബ്രിറ്റികളുടെ കാര്യവും മറിച്ചല്ല. മിക്കവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇപ്പോൾ. ഇഷ്ടഗാനങ്ങൾ പാടിയും വീഡിയോ പങ്കുവെച്ചും കയ്യടികൾ നേടുകയാണ് നടി മീര നന്ദൻ. ‌

തിരക്കുകൾ കാരണം കുറേ നാളുകളായി പാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നെന്നും ഇപ്പോൾ ധാരാളം സമയമുള്ളതിനാൽ പാട്ടു പാടാൻ തീരുമാനിച്ചു എന്നുമാണ് മീര പറയുന്നത്. ആരാധകർക്ക് കേൾക്കാൻ താത്പര്യമുള്ള പാട്ടുകൾ നിർദ്ദേശിച്ചാൽ അത് പാടുമെന്നും മീര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ആരാധകർ നിർദ്ദേശിച്ച ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മീര ഇപ്പോൾ.

ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ലാൽ ജോസിന്റെ ‘മുല്ല’ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ സിനിമാ എൻട്രി. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു.

ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. തന്റെ ആർജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളമെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read more: കലക്കൻ ഡാൻസുമായി അഹാനയും സഹോദരിമാരും; ഇത് വേറെ ലെവൽ കുടുംബമെന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meera nandan singing munpe vaa song

Next Story
കലക്കൻ ഡാൻസുമായി അഹാനയും സഹോദരിമാരും; ഇത് വേറെ ലെവൽ കുടുംബമെന്ന് ആരാധകർAhaana krishna
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express