scorecardresearch
Latest News

മമ്മൂട്ടി പറഞ്ഞതു കേട്ട് സന്തോഷത്തില്‍ തുളളി ചാടി മീര; വീഡിയോ

നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ പങ്കുവച്ച മമ്മൂട്ടിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്

മമ്മൂട്ടി പറഞ്ഞതു കേട്ട് സന്തോഷത്തില്‍ തുളളി ചാടി മീര; വീഡിയോ

പുതിയ ചിത്രം ‘റോഷാക്ക്’ ന്റെ ഭാഗമായി ദുബായിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്റ്റൈലിഷായി വേദിയിലെത്തിയ മമ്മൂട്ടി പല യുവ നടന്മാര്‍ക്കും ഒരു ഭീഷണിയാണെന്നാണ് ആരാധകര്‍ പറയുന്നത്. നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ പങ്കുവച്ച മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വേദിയിലേയ്ക്കു എത്തുന്ന മമ്മൂട്ടി തന്നോടു പറഞ്ഞതു എന്തൊണെന്നറിയാമോ ,അതു കേട്ടു തുളളി ചാടുകയാണ് ഞാനിപ്പോള്‍ എന്നാണ് വീഡിയോയ്‌ക്കൊപ്പം മീര പങ്കുവച്ച അടിക്കുറിപ്പ്. ‘ ‘സുന്ദരി ആയിരിക്കുന്നല്ലോ’ മമ്മൂക്ക എന്നോടു പറഞ്ഞതു എന്താണെന്നു ഊഹിക്കാമോ? ‘ മീര കുറിച്ചു. താരങ്ങളായ രചന, ശ്രിന്ധ എന്നിവര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

മുല്ല എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് മീര നന്ദന്‍ അഭിനയ ലോകത്തെത്തുന്നത്. പിന്നീട് പുതിയമുഖം, ആട്ടക്കഥ, മല്ലുസിങ്ങ്, കറന്‍സി, പോസ്റ്റ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലും മീര അഭിനയിച്ചു. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്ത മീര ദുബായ് കേന്ദ്രമായ ഒരു റേഡിയോ സ്റ്റേഷനില്‍ ജോലി ചെയ്യുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meera nandan shares video with mammootty quoting his complement

Best of Express