കഴിഞ്ഞദിവസമാണ് നടി അനുശ്രീ, സോഷ്യൽ മീഡിയയിൽ തനിക്കെതിരെ മോശം കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് ചുട്ടമറുപടിയുമായി ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ് അവരുടെ കമന്റുകളും വായിച്ചായിരുന്നു അനുശ്രീയുടെ മറുപടി. അനുശ്രീയ്ക്ക് പിന്നാലെ നടി മീരാനന്ദനും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് താൻ നേരിടുന്ന ഒരു പ്രശ്നത്തെ കുറിച്ച് പറയാൻ ലൈവിൽ വന്നിരിക്കുകയാണ്.

Read More: അമ്മായിയമ്മയ്ക്കും, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്കും: വിഘ്നേഷ് ശിവൻ

തന്റെ മെസേജുകളാണ് എന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്ക് സ്ക്രീൻ ഷോട്ടുകൾ അയയ്ക്കുന്നുവെന്നാണ് ലൈവിൽ മീര പറയുന്നത്. താൻ ഫോട്ടോയെടുത്തു തരാൻ ഇയാളോട് ആവശ്യപ്പെടുന്നു എന്നടക്കം മെസേജുകളിൽ കാണാം.

എന്നാൽ തനിക്ക് ഇയാളെ അറിയില്ലെന്നും താൻ ഇയാൾക്ക് മെസേജ് അയച്ചിട്ടില്ലെന്നും മീര നന്ദൻ വ്യക്തമാക്കി. തന്റെ പേരിൽ ഇയാൾ തന്നെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി മെസേജ് അയയ്ക്കുകയാണെന്നും മീര പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ ഒട്ടും സജീവമല്ലാത്തയാളാണ്. മെസേജുകൾ നോക്കാറില്ല. അഥവാ തന്റെ പേജിൽ നിന്ന് മെസേജ് വരികയാണെങ്കിൽ പേരിനൊപ്പം നീല നിറത്തിലുള്ള ടിക്ക് കാണാമെന്നും തന്റേത് വെരിഫൈഡ് പേജാണെന്നും മീര പറഞ്ഞു.

Read More: എന്നെ കെട്ടിക്കാൻ നിങ്ങൾ വരണ്ട; ഫെയ്സ്ബുക്ക് ‘ആങ്ങള’മാരോട് അനുശ്രീ

എന്താണ് ഈ വ്യക്തിയുടെ ഉദ്ദേശ്യം എന്ന് തനിക്കറിയില്ല. താൻ ഇയാൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും മീര ലൈവിൽ വ്യക്തമാക്കി.

മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. നിലവിൽ ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.

ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2008ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് കറൻസി, പുതിയമുഖം, കേരള കഫെ, പത്താംനിലയിലെ തീവണ്ടി തുടങ്ങി നിവരധി ചിത്രങ്ങളിൽ മീര അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook