വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മീര നന്ദനെ മലയാളികൾ മറന്നിട്ടില്ല. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.
ബെർത്ത്ഡേ ആഘോഷ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീര. താരത്തിന്റെ 31-ാം പിറന്നാൾ ആഘോഷമാണ് നടന്നത്. ”2021 ലെ ബെർത്ത് ഡേ പ്രിയപ്പെട്ടവർക്കൊപ്പം. പ്രിയപ്പെട്ട മറ്റു ചിലരെ ഞാൻ മിസ് ചെയ്യുന്നു, അത് ആരാണെന്ന് നിങ്ങൾക്കറിയാം, എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു,” എന്നാണ് ബെർത്ത്ഡേ ആഘോഷ ചിത്രങ്ങൾക്കൊപ്പം മീര കുറിച്ചത്.
ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.
Read More: ഞങ്ങൾക്കൊരു സദ്യ തരുന്നത് എപ്പോഴാ?, ചോദിക്കുന്നവർക്ക് മറുപടിയുമായി മീര നന്ദൻ