Latest News

സഹോദരിക്കൊപ്പം മീര ജാസ്മിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മീരയുടെ സഹോദരി ജെനിയും അഭിനേത്രിയാണ്

Meera Jasmine, Meera Jasmine with sister, Meera Jasmine sathyan anthikkad movie, Meera Jasmine UAE golden visa, Meera Jasmine back to acting, Meera Jasmine and Jayaram, Sathyan Anthikad movie, ജയറാം, മീര ജാസ്മിൻ

മലയാളസിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു മീര ജാസ്മിൻ എന്ന നടി. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ സിനിമയിലേക്ക് എത്തിയത്. ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തിയത് ആകട്ടെ, സംവിധായകൻ ബ്ലെസിയും.

അതിനിടയിൽ, ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ, സഹോദരി ജെനിയ്ക്ക് ഒപ്പമുള്ള മീരയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മീരയുടെ സഹോദരി ജെനിയും അഭിനേത്രിയാണ്.

വിജയദശമി ദിനത്തിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം മീര ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. “വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,” മീര തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സത്യൻ അന്തിക്കാട് കുറിച്ചു.

അടുത്തിടെ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുടിയെല്ലാം സ്ട്രെയ്റ്റൻ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തിൽ കാണുക.

Read more: മീര ജാസ്മിൻ നായിക, ജയറാം നായകൻ; സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meera jasmine with her sister viral photos

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com