ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നായിക മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങി വരവിന് ഒരുങ്ങുന്നത്. മടങ്ങിവരവിനോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലും താരം ആക്റ്റീവായിട്ടുണ്ട്.
ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് മീര ഇപ്പോൾ. അതിസുന്ദരിയായ മീരയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. “നിങ്ങളുടെ മാജിക് സ്വയം സൃഷ്ടിക്കൂ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മീര കുറിക്കുന്നത്.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിൽ ജയറാം ആണ് മീരയുടെ നായകൻ. ‘മകൾ’ സിനിമയുടെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ മീര ജാസ്മിൻ പങ്കുവെച്ചത് ശ്രദ്ധനേടിയിരുന്നു. താരത്തിനൊപ്പം നടൻ ജയറാമും സംവിധായകൻ സത്യൻ അന്തിക്കാടും അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യനും വീഡിയോയിൽ ഉണ്ട്.
2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീരയെ പ്രധാന വേഷത്തിൽ അവസാനമായി കണ്ടത്. അതിനുശേഷം 2018 ൽ പുറത്തിറങ്ങിയ പൂമരം സിനിമയിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.
Also Read: കണ്ടു നിന്നവരെ പോലും കരയിച്ച ജോജുവിന്റെ പ്രകടനം; ലൊക്കേഷൻ വീഡിയോയുമായി സംവിധായകൻ