ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ നായിക മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങിയെത്തിയത്. കുറേക്കൂടി ഫാഷണബിളായ മീരയെ ആണ് രണ്ടാം വരവിൽ കാണാനാവുന്നത്.
ഫിറ്റ്നസ്സിലും ഏറെ തത്പരയാണ് മീര ഇപ്പോൾ. വർക്കൗട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മീര ഇപ്പോൾ.
“കംഫർട്ട് സോണിന് പുറത്താണ് എല്ലാ പുരോഗതിയും,” എന്നാണ് മീര കുറിക്കുന്നത്.
മീര നായികയായ ‘മകൾ’ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.
2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018 ൽ പുറത്തിറങ്ങിയ പൂമരം എന്നീ ചിത്രങ്ങൾക്കു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകൾ’.
Also Read: കണ്ടു നിന്നവരെ പോലും കരയിച്ച ജോജുവിന്റെ പ്രകടനം; ലൊക്കേഷൻ വീഡിയോയുമായി സംവിധായകൻ