ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് നടി മീര ജാസ്മിൻ. ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്ന മീര അടുത്തിടെയാണ് അഭിനയത്തിലേക്ക് തിരികെയെത്തിയത്. തന്റെ സിനിമയിലേക്കുള്ള രണ്ടാംവരവിനു മുന്നോടിയായിട്ടായിരുന്നു മീര സമൂഹമാധ്യമങ്ങളിലും സജീവമായി തുടങ്ങിയത്.
ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി മീര ഷെയർ ചെയ്യാറുണ്ട്. പ്രണയ ദിനത്തിൽ ചുവന്ന നിറത്തിലുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്. ചുവന്ന കുപ്പിവളയും കരിമഷിയുമണിഞ്ഞുള്ള മീരയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഓരോ ദിവസം കഴിയുംപോഴും ഭംഗി കൂടിവരുന്നല്ലോ തുടങ്ങിയ കമന്റുകൾ മുതൽ പ്രണയദിന ആശംസകളും ആരാധകർ പോസ്റ്റിനു താഴെ അറിയിക്കുന്നുണ്ട്.മലയാളികളുടെ ഇഷ്ടതാരമായ മീര ജാസ്മിൻ, ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ജയറാമായിരുന്നു ചിത്രത്തിൽ മീരയുടെ നായകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.