/indian-express-malayalam/media/media_files/uploads/2023/01/meera-jasmine.png)
ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് നടി മീര ജാസ്മിൻ. ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്ന മീര അടുത്തിടെയാണ് അഭിനയത്തിലേക്ക് തിരികെയെത്തിയത്. തന്റെ സിനിമയിലേക്കുള്ള രണ്ടാംവരവിനു മുന്നോടിയായിട്ടായിരുന്നു മീര സമൂഹമാധ്യമങ്ങളിലും സജീവമായി തുടങ്ങിയത്.
ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി മീര ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ മീര സാരിയുടുത്തു നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരുപാട് നാളുകൾക്കു ശേഷം ശാലീന സുന്ദരിയായി മീരയെ കണ്ടത്തിന്റെ ആഹ്ളാദത്തിലാണ് ആരാധകർ.
ഗോൾഡൻ സരി മെറ്റീരിയലിലുള്ള സാരിയാണ് മീര അണിഞ്ഞിരിക്കുന്നത്. പഴയ മീര തിരിച്ചെത്തി, സാരി നന്നായി ചേരുന്നുണ്ട് തുടങ്ങിയ ആരാധക കമന്റുകൾ ചിത്രങ്ങൾക്കു താഴെയുണ്ട്. 'പല ദിശകളിൽ നിന്ന് ജീവിതത്തെ നോക്കി കാണുന്നു' എന്നാണ് അടികുറിപ്പായി മീര കുറിച്ചത്.
മലയാളികളുടെ ഇഷ്ടതാരമായ മീര ജാസ്മിൻ, ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ജയറാമായിരുന്നു ചിത്രത്തിൽ മീരയുടെ നായകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us