വൈകിയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയതെങ്കിലും തനിക്ക് കിട്ടിയ ആരാധക വരവേൽപിൽ സന്തോഷത്തിലാണ് മീര ജാസ്മിൻ. ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഈ വീഡിയോ മീര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക.
ഇന്നലെയാണ് മീര ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫൊട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്.
വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന മീര ജാസ്മിൻ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിജയദശമി ദിനത്തിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം മീര ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാണ് മീരയുടെ മടങ്ങിവരവ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകരും. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിൻ.
Read More: ഷൂട്ടിങ്ങ് പൂർത്തിയായി; സന്തോഷത്തോടെ ചുവടുവച്ച് മീര ജാസ്മിൻ