scorecardresearch

ഷൂട്ടിനിടയിലെ ചിരി ഇടവേളകൾ; ‘മകൾ’ ലൊക്കേഷൻ വീഡിയോയുമായി മീര ജാസ്മിൻ

നടൻ ജയറാമും സംവിധായകൻ സത്യൻ അന്തിക്കാടും അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യനും വീഡിയോയിൽ ഉണ്ട്

Meera Jasmine, Meera Jasmine photos, Meera Jasmine instagram, Meera Jasmine insta reels, Meera Jasmine films, Meera Jasmine videos

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങി വരവിന് ഒരുങ്ങുന്നത്. മടങ്ങിവരവിൽ ഇൻസ്റ്റഗ്രാമിലും ആക്ടീവായിരിക്കുകയാണ് താരം.

ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മീര ജാസ്മിൻ. താരത്തിനൊപ്പം നടൻ ജയറാമും സംവിധായകൻ സത്യൻ അന്തിക്കാടും അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യനും വീഡിയോയിൽ ഉണ്ട്.

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ. ‘മകൾ’ സിനിമയുടെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു.

2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീരയെ പ്രധാന വേഷത്തിൽ അവസാനമായി കണ്ടത്. അതിനുശേഷം 2018 ൽ പുറത്തിറങ്ങിയ പൂമരം സിനിമയിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.

Also Read: പുത്തൻ ഹെയർസ്റ്റൈലിൽ മഞ്ജു വാര്യർ; മേക്കോവർ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meera jasmine shares makal film location video jayaram sathyan anthikad

Best of Express