ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ‘ പത്ത് കല്‍പനകള്‍’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍ നിന്നും ലഭിച്ചത്.
മടങ്ങി വരവിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് മീര. ഇൻസ്റ്റഗ്രാമിൽ മീര പങ്കുവയ്ക്കുന്ന വളരെ സ്റ്റൈലിഷായ ചിത്രങ്ങൾ പലപ്പോഴും പ്രേക്ഷകപ്രശംസ നേടാറുണ്ട്. വര്‍ക്ക് ഔട്ട് വസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് മീര ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
‘നമ്മള്‍ മറ്റൊരാളെ സ്‌നേഹിക്കുന്ന പോലെ നമ്മളോട് തന്നെ സംസാരിക്കുവാനായി ഈ ദിവസം തിരഞ്ഞെടുക്കാം,’ എന്നാണ് ചിത്രത്തിന് മീര അടിക്കുറിപ്പ് നല്‍കിയത്.
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ പടവെട്ട്’ ആണ് മീരയുടെ പുതിയ ചിത്രം. മഞ്ജു വാര്യര്‍, നിവിന്‍ പോളി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങല്‍ അവതരിപ്പിക്കുന്നത്.