scorecardresearch
Latest News

കാറ്റിനൊപ്പം, കാലത്തിനൊപ്പം; ചിത്രങ്ങളുമായി മീര ജാസ്മിൻ

ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി മീര ജാസ്മിൻ

കാറ്റിനൊപ്പം, കാലത്തിനൊപ്പം; ചിത്രങ്ങളുമായി മീര ജാസ്മിൻ

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് നടി മീര ജാസ്മിൻ. ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്ന മീര അടുത്തിടെയാണ് അഭിനയത്തിലേക്ക് തിരികെയെത്തിയത്. തന്റെ സിനിമയിലേക്കുള്ള രണ്ടാംവരവിനു മുന്നോടിയായിട്ടായിരുന്നു മീര സമൂഹമാധ്യമങ്ങളിലും സജീവമായി തുടങ്ങിയത്.

ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി മീര ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ‘മൺഡേ മൂഡ്’ എന്ന ഹാഷ് ടാഗോടെ മീര ഷെയർ ചെയ്ത ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

മലയാളികളുടെ ഇഷ്ടതാരമായ മീര ജാസ്മിൻ, ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ജയറാമായിരുന്നു ചിത്രത്തിൽ മീരയുടെ നായകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meera jasmine shares latest pics gone with the wind