മലയാളികളുടെ ഇഷ്ടതാരമാണ് മീര ജാസ്മിൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മീര ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. മീര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്നേഹവും കരുതലുമായി വർഷങ്ങളായി തന്റെ കൂടെയുള്ള സഹായിയെ പരിചയപ്പെടുത്തുകയാണ് മീര ജാസ്മിൻ.
“എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാൾ മനോഹരമാണ്. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ആൾരൂപമായ രാധയെ പരിചയപ്പെടൂ,” എന്നാണ് മീര കുറിക്കുന്നത്. വർഷങ്ങളായി മീരയുടെ സഹായിയായി രാധ കൂടെയുണ്ട്.
ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. 2016 ൽ പുറത്തിറങ്ങിയ ‘പത്ത് കൽപനകൾ,’ 2018ൽ പുറത്തിറങ്ങിയ ‘പൂമരം’ എന്നീ ചിത്രങ്ങൾക്കു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകൾ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.
Read more: ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ; ചിത്രങ്ങളുമായി മീര ജാസ്മിൻ