ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുകയാണ് മീര ജാസ്മിൻ. താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്.
ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ എന്ന ക്യാപ്ഷനോടെയാണ് മീര ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഗ്ലാമർ ലുക്കിലുള്ള മീരയുടെ ചിത്രങ്ങളും . നിരവധി പേരാണ് താരത്തിന്റെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. 2016 ൽ പുറത്തിറങ്ങിയ ‘പത്ത് കൽപനകൾ,’ 2018ൽ പുറത്തിറങ്ങിയ ‘പൂമരം’ എന്നീ ചിത്രങ്ങൾക്കു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകൾ’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരിൽനിന്നും ലഭിച്ചത്.
Read More: പച്ച ഗൗണിൽ തിളങ്ങി മീര ജാസ്മിൻ; ചിത്രങ്ങൾ