മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്താനും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കാനും മീരയ്ക്കു സാധിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന മീര അടുത്തിടെ സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ദുബായിൽ ആണ് ഇപ്പോൾ മീരയുടെ താമസം. അടുത്തിടെയാണ് മീര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി ഷെയർ ചെയ്യാനും മീര സമയം കണ്ടെത്താറുണ്ട്.
ലോകം ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ക്രിസ്മസ് വൈബിലാണ് മീരയും. തന്റെ ഏതാനും പുതിയ ചിത്രങ്ങളാണ് മീര ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ‘മകള്‍’ എന്ന ചിത്രത്തിൽ മീര എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ‘ പത്ത് കല്‍പനകള്‍’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍ നിന്നും ലഭിച്ചത്.