scorecardresearch
Latest News

‘പാഠം ഒന്ന്: ഒരു വിലാപ’ത്തിലെ ചിത്രവുമായി മീരാ ജാസ്മിന്‍; കൂടെയുള്ളത് ഞാനാണെന്ന് താരത്തിന്റെ കമന്റ്

‘പാഠം ഒന്ന്: ഒരു വിലാപ’ത്തിലെ പ്രകടനത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു

‘പാഠം ഒന്ന്: ഒരു വിലാപ’ത്തിലെ ചിത്രവുമായി മീരാ ജാസ്മിന്‍; കൂടെയുള്ളത് ഞാനാണെന്ന് താരത്തിന്റെ കമന്റ്

അഭിനയ മികവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര ജാസ്മിന്‍. അടുത്തിടെയാണ് മീര ഇൻസ്റ്റഗ്രാമില്‍ സജീവമായത്. വലിയ സ്വീകാര്യതയാണ് മടങ്ങി വരവിലും മീരയ്ക്ക് ലഭിച്ചിരിക്കുന്നത്. തന്റെ സിനിമാ ജീവതത്തിലെ തന്നെ നാഴികക്കല്ലായ ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ് മീര.

“പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂർവ്വം ഓർക്കുന്നു. ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്,” മീര കുറിച്ചു.

മീര രണ്ട് ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രം ബാലതാരമായിരുന്ന കീര്‍ത്തന അനിലിനൊപ്പമുള്ളതായിരുന്നു. ചിത്രത്തിന് താഴെ കീര്‍ത്തന കമന്റും ചെയ്തിട്ടുണ്ട്. “ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്,” കീര്‍ത്തന കമന്റ് ചെയ്തു. നിന്നില്‍ നിന്ന് തന്നെ ഇത് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മീരയും മറുപടി കൊടുത്തു.

‘പാഠം ഒന്ന്: ഒരു വിലാപ’ത്തിലെ പ്രകടനത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.

Also Read: നാഗകന്യക താരം മൗനി റോയുടെ വിവാഹശേഷമുള്ള ആദ്യം ചിത്രം പുറത്ത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meera jasmine shares a picture from padam onnu oru vilapam