ഏറെ നാളുകൾക്കു ശേഷം ക്യാമറയ്ക്ക് മുന്നിൽ മീര ജാസ്മിൻ; ആളാകെ മാറിയല്ലോ എന്ന് ആരാധകർ

യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു മീര ജാസ്മിൻ

Meera Jasmine, Meera Jasmine UAE golden visa, Meera Jasmine back to acting, Meera Jasmine and Jayaram, Sathyan Anthikad movie, ജയറാം, മീര ജാസ്മിൻ, iemalayalam, ഐഇ മലയാളം

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ പ്രിയ നായികയാണ് മീര ജാസ്മിൻ. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ​ നൽകിയ താരം കൂടിയാണ് മീര. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ഏറെ നാളുകൾക്കു ശേഷം മീര ജാസ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുടിയെല്ലാം സ്ട്രെയ്റ്റൻ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തിൽ കാണുക.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, ലാല്‍ ജോസ്, നൈല ഉഷ എന്നിവരെല്ലാം ഇതിനു മുൻപ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Read more: മീര ജാസ്മിൻ നായിക, ജയറാം നായകൻ; സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meera jasmine received uae golden visa latest photos

Next Story
എന്നത്തെയും പോലെ കടന്നുപോകുമെന്നു കരുതി, ഇത് അപ്രതീക്ഷിതം; ചിത്രങ്ങളുമായി നവ്യ നായർnavya nair, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X