ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ‘ പത്ത് കല്‍പനകള്‍’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍ നിന്നും ലഭിച്ചത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മീര. ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഫ്ളോറൽ വസ്ത്രത്തിലുളള ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങൾക്കു പ്രായമാകുന്നില്ലേ’ എന്ന കമൻറാണ് ഭൂരിഭാഗം ആരാധകരും കുറിച്ചിരിക്കുന്നത്. ചിലർ ‘ലേഡി മമ്മൂട്ടി’ എന്നും കമൻറു ചെയ്തിട്ടുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ മീര മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമൊക്കെ നേടിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന മീര വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.ദുബായിൽ ആണ് താരം ഇപ്പോൾ താമസമാക്കിയിരിക്കുന്നത്.