സെലിബ്രിറ്റി ഫാഷൻ വിശേഷങ്ങൾ അറിയാൻ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ഫാഷൻലോകത്ത് വിപ്ലവകരമായ ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കുന്നതിലും ഏറ്റവും മികച്ച ബ്രാൻഡുകൾ ഫാഷൻലോകത്തിന് പരിചയപ്പെടുത്തുന്നതിലുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്നവരാണ് സിനിമാതാരങ്ങൾ.
ഈ ആഴ്ച, താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ കാണാം. ‘സൺഡേ വൈബ്’ ചിത്രങ്ങളുമായി മീര ജാസ്മിനും മംമ്ത മോഹൻദാസും.
ദോഹയിലെ ബോഹോ സോഷ്യൽ കഫെയിൽ നിന്നുള്ള ചിത്രങ്ങളാണ് മംമ്ത ഷെയർ ചെയ്തിരിക്കുന്നത്.
സോക്സും ചപ്പലും കംഫർട്ടബിളായ ഡ്രസ്സുമാണ് തന്റെ ഞായറാഴ്ചകളുടെ പ്രത്യേകതയെന്നാണ് മീര ജാസ്മിൻ കുറിക്കുന്നത്.
40-ാം പിറന്നാൾ നിറവിൽ കനിഹ. ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കനിഹ ചിത്രങ്ങൾ പങ്കുവച്ചത്.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ മാസ്മരികതയെ ഓർമ്മിപ്പിച്ചുകൊണ്ട് ശോഭിത ധൂലിപാല.
പിങ്ക് പോൾക ഡ്രസ്സിൽ സുന്ദരിയായി ആലിയ ഭട്ട്. സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് എന്ന് ആരാധകർ.
ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷായി മൗനി റായ്.