നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്റെ മടങ്ങി വരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. മടങ്ങി വരവിൽ ഇൻസ്റ്റഗ്രാമിലും താരം വരവറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങൾ മീര ഷെയർ ചെയ്യാറുണ്ട്. താരത്തിന്റെ പുതിയ ഗ്ലാമറസ് ഫൊട്ടോഷൂട്ടിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസിലാണ് മീര ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
അതിനിടെ, വനിതാ ദിന ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു വീഡിയോ മീര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. റസ്റ്ററന്റിലിരുന്ന് മ്യൂസിക് കേട്ട് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മീര ആറു വർഷങ്ങൾക്കുശേഷം മലയാളത്തിൽ നായികയായി എത്തുന്നത്. ‘മകൾ’ സിനിമയിൽ ജയറാം ആണ് നായകൻ.