ഇനിയിവിടെ കാണും, വിജയദശമി നാളിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി മീര; വീഡിയോ

സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് മീര

Meera Jasmine, Meera Jasmine sathyan anthikkad movie, Meera Jasmine UAE golden visa, Meera Jasmine back to acting, Meera Jasmine and Jayaram, Sathyan Anthikad movie, ജയറാം, മീര ജാസ്മിൻ

വിജയദശമി നാളിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി മീര; ചേർത്തുപിടിച്ച് സത്യൻ അന്തിക്കാട്

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ പ്രിയ നായികയാണ് മീര ജാസ്മിൻ. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ​ നൽകിയ താരം കൂടിയാണ് മീര. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

Read more: വീണ്ടും ചില വീട്ടുകാര്യങ്ങളുമായി സത്യൻ അന്തിക്കാടിനൊപ്പം ജയറാം

ഇപ്പോഴിതാ, വിജയദശമി ദിനത്തിൽ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യൻ അന്തിക്കാടിന്റെ പുതിയ ലൊക്കേഷനിലാണ് മീര ജോയിൻ ചെയ്തിരിക്കുന്നത്. മീരയെന്ന അഭിനേത്രിയുടെ തിരിച്ചുവരവ് ഏറെ സന്തോഷം നൽകുന്നതാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ സത്യൻ അന്തിക്കാട് കുറിക്കുന്നു.

“വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,” സത്യൻ അന്തിക്കാട് കുറിക്കുന്നു.

അടുത്തിടെ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുടിയെല്ലാം സ്ട്രെയ്റ്റൻ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തിൽ കാണുക.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, ലാല്‍ ജോസ്, നൈല ഉഷ എന്നിവരെല്ലാം ഇതിനു മുൻപ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Read more: മീര ജാസ്മിൻ നായിക, ജയറാം നായകൻ; സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meera jasmine comeback sathyan anthikkad movie location video

Next Story
നിങ്ങളോളം ഫോക്കസ്ഡ് ആയൊരാളെ കണ്ടിട്ടില്ല; പൃഥ്വിയ്ക്ക് പ്രിയപ്പെട്ടവരുടെ പിറന്നാൾ ആശംസPrithviraj birthday, Supriya menon, Dulquer Salman, happy birthday Prithviraj, Indrajith Sukumaran, Poornima Indrajith, mallika sukumaran, prithviraj family, prithviraj father, Prithviraj, prithviraj latest, പൃഥ്വിരാജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com