scorecardresearch
Latest News

മീരയ്ക്കായി സത്യൻ അന്തിക്കാടിന്റെ പിറന്നാൾ സമ്മാനം

മീര ജാസ്മിന്റെ പിറന്നാൾ ദിനത്തിലാണ് സത്യൻ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Meera Jasmine, Meera Jasmine birthday, Meera Jasmine and Jayaram, Sathyan Anthikad movie, ജയറാം, മീര ജാസ്മിൻ, Meera Jasmine Sathyan Anthikad, Meera Jasmine Makal

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയ നായിക മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങിയെത്തുന്നത്. മീര ജാസ്മിന്റെ 40-ാം ജന്മദിനമാണ് ഇന്ന്. മീരയുടെ പിറന്നാൾ ദിനത്തിൽ മകൾ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സത്യൻ അന്തിക്കാട്.

“മകൾ’ ഒരുങ്ങുകയാണ്. കോവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. ‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്.

നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം ‘മകളി’ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,” ഫെയ്സ്ബുക്ക് പോസ്റ്റിൽ സത്യൻ അന്തിക്കാട് കുറിച്ചു.

ജയറാം ആണ് ചിത്രത്തിലെ നായകൻ. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളിൽ മീര മുൻപും സത്യൻ അന്തിക്കാടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meera jasmine birthday sathyan anthikkad post