ആരാധന ഒരു പരിധി വിട്ടാൽ എത്രത്തോളം അപകടമാണെന്ന് നിരവധി തവണ നാം കണ്ടിട്ടുള്ളതാണ്. ‘കസബ’യെ വിമർശിച്ച പാർവ്വതിക്കെതിരെ മമ്മൂട്ടിയുടെ ആരാധകരെന്നു പറഞ്ഞുകൊണ്ട് ഒരു വിഭാഗം ആളുകൾ നടത്തിയ സൈബർ ആക്രമണങ്ങൾ മുതൽ ഇങ്ങോട്ട് ഒട്ടനവധി ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലിള്ളത്.
ഇപ്പോഴിതാ, തെലുങ്ക് താരമായ ജൂനിയർ എൻടിആറിന്റെ ഫാനല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താനെന്നു പറഞ്ഞ ബോളിവുഡ് താരം മീര ചോപ്രയ്‌ക്കെതിരെയും സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നു. ബലാത്സംഗ ഭീഷണി ഉൾപ്പെടെ താൻ നേരിടുന്നതായി മീര ട്വിറ്ററിൽ കുറിച്ചു. മീരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയും രംഗത്തെത്തി.
തനിക്ക് ലഭിച്ച ചില സന്ദേശങ്ങൾ മീര റീട്വീറ്റ് ചെയ്തു, ജൂനിയർ എൻടിആറിന്റെ ആരാധകരുടെ ബലാത്സംഗ ഭീഷണികളിലേക്കും വധ ഭീഷണികളിലേക്കും നടന്റെ ശ്രദ്ധ ക്ഷണിക്കാനും മീര ശ്രമിച്ചു.
Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍
“നിങ്ങളെക്കാൾ കൂടുതൽ മഹേഷ് ബാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ബിച്ച് എന്നും പോൺ താരം എന്നുമുള്ള വിളികൾ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ആരാധകർ എന്റെ മാതാപിതാക്കൾക്ക് അത്തരം സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത്തരമൊരു ആരാധകവൃന്ദത്തിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ? എന്റെ ട്വീറ്റ് നിങ്ങൾ അവഗണിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു !!!” മീര കുറിച്ചു.
ആരുടെയെങ്കിലും ആരാധികയാകുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു .. എല്ലാ പെൺകുട്ടികളോടും ഇത് ഉറക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെങ്കിൽ, അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞതുപോലെ നിങ്ങളെ ബലാത്സംഗം ചെയ്യാം, കൊലപ്പെടുത്താം, കൂട്ടബലാത്സംഗം ചെയ്യാം, അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെ കൊല്ലാം. അവർ തങ്ങളുടെ വിഗ്രഹത്തിന്റെ പേര് തന്നെ കളങ്കപ്പെടുത്തുന്നു.”
@tarak9999 i didnt kno that ill be called a bitch, whore and a pornstar, just bcoz i like @urstrulyMahesh more then you. And your fans will send my parents such wishes. Do u feel successful with such a fan following? And i hope u dont ignore my tweet!! https://t.co/dsoRg0awQl
— meera chopra (@MeerraChopra) June 2, 2020
Well i didnt know not being somebodys fan was a crime.. i want to say this loud to all the girls that if you are not a fan of @tarak9999 , u could be raped, murdered, gangraped, ur parents could be killed as tweeted by his fans. They r totally spoiling the name of their idol.
— meera chopra (@MeerraChopra) June 2, 2020
ഇവർക്കെതിരെ നടപടിയെടുക്കാൻ മീര ഹൈദരാബാദ് പൊലീസിനോടും സൈബർ സെല്ലിനോടും ആവശ്യപ്പെട്ടു. ഇവരുടെ ട്വിറ്റർ ഹാൻഡിലുകൾ സസ്പെൻഡ് ചെയ്യാൻ ട്വിറ്ററിനോടും അഭ്യർഥിച്ചു.
One of the reasons I stopped saying I even “like movies” is because there are people who’ll use that as a means to abuse. As someone who gets rape threats everyday, I suggest you file a case. Pick the abusive ones from this and file it with @NCWIndia, https://t.co/TuPU5kXzmL
— Chinmayi Sripaada (@Chinmayi) June 2, 2020
മീരയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയിയും രംഗത്തെത്തി. ആരാധകർ പറയുന്ന കാര്യങ്ങളെ വളച്ചൊടിക്കുന്നതിനാലാണ് സിനിമകൾ ഇഷ്ടമാണെന്ന് പറയുന്നത് പോലും താൻ നിർത്തിയതെന്ന് ചിന്മയി കുറിച്ചു. ദിവസേന ഭീഷണികൾ നേരിടുന്ന ഒരാൾ എന്ന നിലയിൽ മീര കേസ് ഫയൽ ചെയ്യണം എന്നാണ് താൻ നിർദേശിക്കുന്നതെന്നും ചിന്മയി പറഞ്ഞു.
Read in English: Meera Chopra receives rape threats on Twitter, singer Chinmayi lends support
ഇന്ത്യൻ എക്സ്പ്രസിന്റെ E-Explained പരിപാടിയില്‍ ജൂൺ മൂന്നിന് രാത്രി ഏഴ് മണിക്ക്, വിദഗ്ദ്ധ അതിഥിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. നിങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://t.co/UtM2bhg1Lf
കൂടുതൽ വായിക്കാം: https://t.co/zuX8xPbn10
— IE Malayalam (@IeMalayalam) June 2, 2020