scorecardresearch

ആങ്കറിം​ഗ് മാത്രമല്ല വരുമാന മാർഗ്ഗം; പുത്തൻ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കി മീര അനിൽ

"ഇതെന്റെ ഷോ ഓഫ് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, സമാധാനമായിരിക്കുക — എൻ്റെ നേട്ടങ്ങളെ എല്ലാവർക്കും കാണാൻ കഴിയുന്ന ഒരിടത്ത് ഞാൻ പാർക്ക് ചെയ്യുക മാത്രമാണ് ചെയ്യുന്നത്"

"ഇതെന്റെ ഷോ ഓഫ് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, സമാധാനമായിരിക്കുക — എൻ്റെ നേട്ടങ്ങളെ എല്ലാവർക്കും കാണാൻ കഴിയുന്ന ഒരിടത്ത് ഞാൻ പാർക്ക് ചെയ്യുക മാത്രമാണ് ചെയ്യുന്നത്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Meera Anil MERCEDES BENZ

ആങ്കറിം​ഗ് രം​ഗത്ത് വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അവതാരകയാണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന ജനപ്രിയ കോമഡി ഷോയിലൂടെയാണ് മീര അനിൽ ശ്രദ്ധ നേടുന്നത്. ഇന്നും നിരവധി ഷോകൾക്ക് മീര ആങ്കറായി എത്തുന്നുണ്ട്. 

Advertisment

ഇപ്പോഴിതാ, യാത്രകൾക്ക് കൂട്ടായി പുതിയൊരു അതിഥിയെത്തിയ സന്തോഷം പങ്കിടുകയാണ് മീര. പുതിയ മെഴ്സിഡസ് ബെൻസ് സി ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ് മീര. 75 ലക്ഷം മുതൽ 82 ലക്ഷം വരെയാണ് ഈ കാറിന്റെ വില വരുന്നത്. ഭർത്താവ് വിഷ്ണുവിനും മാതാപിതാക്കൾക്കുമൊപ്പമെത്തിയാണ് മീര പുതിയ കാർ ഏറ്റുവാങ്ങിയത്. 

Also Read: ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ നടൻ ഉണ്ടാകില്ല; മമ്മൂട്ടിയെ കുറിച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

"പുതിയ മെഴ്‌സിഡസ് ബെൻസ്. ഇത് ഭാഗ്യമല്ല, അച്ചടക്കമാണ്. ശ്രദ്ധ മാറ്റുന്ന കാര്യങ്ങളോട് 'വേണ്ട' എന്ന് പറയുന്നതും പുരോഗതിയോട് 'അതെ' എന്ന് പറയുന്നതുമാണിത്. ഒടുവിൽ ആർക്കും അവഗണിക്കാനാവാത്തവിധം ശബ്ദമുയർത്തുന്ന, നിശബ്ദമായ കഠിനാധ്വാനമാണിത്. ഇതെന്റെ ഷോ ഓഫ് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, സമാധാനമായിരിക്കുക — എൻ്റെ നേട്ടങ്ങളെ എല്ലാവർക്കും കാണാൻ കഴിയുന്ന ഒരിടത്ത് ഞാൻ പാർക്ക് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.

Advertisment

അതെ,  ഞാൻ ആളുകളെ പിന്തുടരുന്നില്ല. ഞാൻ അപ്ഗ്രേഡുകളെയാണ് പിന്തുടരുന്നത്! സ്വപ്നം കാണുന്നതിൽ നിന്ന് അത് ഓടിക്കുന്നതിലേക്ക്,  ആഗ്രഹിക്കുന്നതിൽ നിന്ന് പ്രവർത്തിക്കുന്നതിലേക്ക്, വിജയിക്കുന്നതിലേക്ക് എത്താൻ കഴിയുന്നതിൽ നന്ദിയുണ്ട്," എന്നാണ് മീര കുറിച്ചത്. 

Also Read: നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്

ആങ്കറിംഗ് മാത്രമല്ല മീരയുടെ വരുമാന സ്രോതസ്സ്. കഴിഞ്ഞ  8-9 വർഷമായി ഒരു ബിൽഡിം​ഗ് റെന്റൽ ബിസിനസും മീര നടത്തുന്നുണ്ട്.  ഭർത്താവ് വിഷ്ണുവാണ് തന്റെ ബിസിനസ് പാർട്ണറെന്നും മീര തുറന്നു പറഞ്ഞിരുന്നു. 

Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

"ഞങ്ങൾക്ക് വേറെ പാർട്ണറില്ല. ബിസിനസിൽ ഏറ്റവും നല്ല പങ്കാളി ജീവിത പങ്കാളിയാണ്. നൂറ് രൂപ പോലും ഞങ്ങളറിയാതെ മാറിയിട്ടില്ല. എന്റെ കൺസ്ട്രക്ഷന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് വിഷ്ണുവാണ്. ഞാൻ പേപ്പർ വർക്കിലാണ് ശ്രദ്ധ കൊടുക്കുന്നത്," മീരയുടെ വാക്കുകളിങ്ങനെ. ഇതുകൂടാതെ, വിഷ്ണു കാർ ബിസിനസ് മേഖലയിലും സജീവമാണ്.

Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്

Celebrities

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: