Meenaviyal: സഹോദരങ്ങൾ തമ്മിലുള്ള കുസൃതികളും വഴക്കുകളുമൊക്കെ കൈകാര്യം ചെയ്യുന്ന കാർട്ടൂണുകളും സീരിസുകളുമെല്ലാം മലയാളികളുടെ ഇഷ്ടം കവരാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയിരിക്കുന്നു. ടോംസിന്റെ ബോബനും മോളിയുമായിരിക്കും ആ ശ്രേണിയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കാർട്ടൂണുകളിലൊന്ന്. നെറ്റ്ഫ്ളിക്സിന്റെ വരവോടെ വെബ് സീരീസുകളുടെ സാധ്യതകൾ ഏറിവരുന്ന ഡിജിറ്റൽ ലോകത്തേക്ക് ഒരു മോഡേൺ സഹോദരനെയും സഹോദരിയേയും അവരുടെ കുഞ്ഞുകുഞ്ഞു പിണക്കങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് അഭിനേത്രിയായ അർച്ചന കവി.

അർച്ചന കവി തിരക്കഥയെഴുതുന്ന ‘മീനവിയൽ’ ആദ്യ സീസണിലെ ആറു എപ്പിസോഡുകൾ റിലീസ് ചെയ്തു കഴിഞ്ഞു. ഏറെ പേരാണ് അർച്ചനയുടെ വെബ് സീരീസിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അമൃതയെന്ന സഹോദരിയും അനിയൻ അരുണുമാണ് ഈ വെബ് സീരിസിലെ പ്രധാന താരങ്ങൾ. അമൃതയെ അർച്ചന അവതരിപ്പിക്കുമ്പോൾ അനിയൻ അരുണായി എത്തുന്നത് ‘ആനന്ദം’ ഫെയിം ‘അരുൺ കുര്യൻ’​ ആണ്.

Meenaviyal, മീനവിയൽ, Archana Kavi, അർച്ചന കവി, Meenaviyal web series, മീനവിയൽ വെബ് സീരിസ്, Archana Kavi photos, Arun Kurian, Aanadam Arun, അരുൺ കുര്യൻ, ആനന്ദം ഫെയിം അരുൺ, Archana Kavi films, Archana kavi husband, Archana Kavi family

അടിയും പിടിയും ഒഴിയാത്ത, ഒന്നു പറഞ്ഞാൽ അടുത്തതിനു അടി കൂടുന്ന സഹോദരങ്ങളാണ് ‘മീനവിയലി’ലെ അമൃതയും അരുണും. സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന അമൃതയുടെ അപ്പാർട്ട്മെന്റിലേക്ക് താമസത്തിനെത്തുകയാണ് അരുൺ. IELTS കോച്ചിംഗാണ് അരുണിന്റെ ലക്ഷ്യമെങ്കിലും അരുൺ വന്നു കയറുന്നതു മുതൽ പ്രശ്നങ്ങളും ആ അപ്പാർട്ടമെന്റിലേക്കു എത്തുകയാണ്. അമൃതയും കൂട്ടുകാരി ലെച്ചുവും താമസിക്കുന്ന വീട്ടിലേക്കാണ് അരുണിന്റെ വരവ്. ഒരു ദിവസം മുൻപ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഒരു സുഹൃത്തിന് ചേച്ചിയുടെ അപ്പാർട്ട്മെന്റിൽ താമസസൗകര്യം ഒരുക്കുകയാണ് അരുൺ. അതിനു പിന്നാലെ പ്രശ്നങ്ങളും കയറിവരുന്നു.

മംഗ്ലീഷ് വെബ് സീരീസ് എന്ന് അണിയറക്കാർ തന്നെ പരിചയപ്പെടുത്തുന്ന സീരിസ് ന്യൂജെൻ കാഴ്ചക്കാരുടെ പൾസിന് അനുസരിച്ച് നിർമ്മിക്കപ്പെട്ട ഒന്നാണെന്നു തന്നെ പറയാം. അർച്ചന- അരുൺ കോമ്പിനേഷനും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ലക്ഷം സബ്‌സ്ക്രൈബേഴ്സ് ആണ് ഈ വെബ് സീരിസിന് ഇപ്പോഴുള്ളത്.

അഭിഷേക് നായരാണ് ‘മീനവിയൽ’ സംവിധാനം ചെയ്യുന്നത്. അർച്ചനയുടെ ഭർത്താവായ അബീഷ് മാത്യുവും ഈസ്റ്റേണും ചേർന്നാണ് വെബ് പരമ്പരയുടെ നിർമാണം. സച്ചിൻ വാര്യർ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

View this post on Instagram

Thank you for all the love!

A post shared by Archana Kavi (@archanakavi) on

ലാൽജോസ് ചിത്രം ‘നീലത്താമര’യിലൂടെയായിരുന്നു അർച്ചന കവിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് മമ്മി & മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2015 ൽ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെ വിവാഹം ചെയ്ത അർച്ചന അഭിനയത്തിൽ സജീവമല്ല.

Read more: ‘മീനവിയൽ’; വെബ് പരമ്പരയുമായി അർച്ചന കവിയും കൂട്ടുകാരും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook