/indian-express-malayalam/media/media_files/2025/12/11/meenakshi-kaushik-relationship-rumours-2025-12-11-19-02-17.jpg)
ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. കഴിഞ്ഞ ദിവസം ഗായകൻ കൗശികിനു ജന്മദിനാശംസകൾ നേർന്നുകൊണ്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
"ജന്മദിനാശംസകൾ കൗശിക്. നീ ഇപ്പോൾ കാലെടുത്തുവെക്കുന്ന പ്രശസ്തിയുടെ ലോകത്തിൽ (സ്പോട്ട്ലൈറ്റിൽ) അല്ല, ഓരോ ദിവസവും നീ ആയിക്കൊണ്ടിരിക്കുന്ന അതിശയകരമായ മനുഷ്യനെ കുറിച്ചോർത്താണ് എനിക്ക് അഭിമാനം," മീനാക്ഷി കുറിച്ചു.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
Also Read: മീന, നിവിൻ പോളി, നരേൻ, വിജയ് സേതുപതി, ലിയോണ; പുതിയ തുടക്കം കുറിച്ച് താരങ്ങൾ
മീനാക്ഷിയുടെ അടുത്ത ചങ്ങാതിയാണ് കൗശക്. ഇരുവരും പ്രണയത്തിലാണെന്ന് ഇടയ്ക്ക് അഭ്യൂഹങ്ങളുണ്ടായിരുന്നു.​ എന്നാൽ ഈ വാർത്തകൾ തള്ളി മീനാക്ഷിയുടെ അച്ഛന്‍ അനൂപ് തന്നെ രംഗത്തെത്തിയിരുന്നു. "കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്. കൗശിക് നല്ല കുട്ടിയാണ്. അവര്‍ കുടുംബമായി വീട്ടില്‍ വരാറുണ്ട്. പ്രേക്ഷകരുടെ ഈ അനുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കൗശിക്കും ഏട്ടനുമൊക്കെ വീട്ടില്‍ വരുമ്പോള്‍ വളരെ സ്‌നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ്," എന്നായിരുന്നു മീനാക്ഷിയുടെ അച്ഛന്റെ വാക്കുകൾ.
Also Read: ഈ മനുഷ്യന് വയസ്സാവാത്തതെന്താ? : നാഗാർജുനയെ പുകഴ്ത്തി വിജയ് സേതുപതി
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. 'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗർ' എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us