ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു. സംവിധയകൻ ജയരാജാണ് ഈ ചെറുകഥയ്ക്ക് ചലചിത്രഭാഷ്യമൊരുക്കുന്നത്. ബാലതാരമായി എത്തി ശ്രദ്ധ നേടിയ മീനാക്ഷിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
“ഇനി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആയാലോ എന്നാ… ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പങ്കു വച്ചിരിക്കുന്നത്.
ടി പത്മനാഭന്റെ ഏറ്റവും ശ്രദ്ധ നേടിയ ചെറുകഥകളിൽ ഒന്നാണ് ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’. മരണത്തിന്റെ മുമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു മനുഷ്യന്റെയും അയാൾക്ക് പ്രത്യാശ നൽകുന്ന ഒരു പെൺകുട്ടിയുടെയും കഥയാണിത്.
Read more: ഇത് കെഎം ഷാജിയുടെ വീടല്ലേ എന്ന് ആരാധകൻ; ഞാൻ പോയപ്പോൾ വരിക്കാശ്ശേരി മനയായിരുന്നെന്ന് മീനാക്ഷി