scorecardresearch

സ്ക്രിപ്റ്റഡ് എന്നും പറഞ്ഞു പഠിപ്പിച്ചെന്നും പറഞ്ഞവർ ഇവിടെ നോക്കൂ; വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി മീനാക്ഷി

"ആരോ എഴുതി വെച്ചത് കോപ്പി അടിച്ചു എഴുതി വെച്ചാൽ വലിയ വിവരം ഉള്ള തത്വജ്ഞാനി ആക്കില്ല കുട്ടി... കുട്ടി ആയതു കൊണ്ട് കൂടുതൽ പറയുന്നില്ല," എന്നായിരുന്നു വിമർശകന്റെ കമന്റ്

"ആരോ എഴുതി വെച്ചത് കോപ്പി അടിച്ചു എഴുതി വെച്ചാൽ വലിയ വിവരം ഉള്ള തത്വജ്ഞാനി ആക്കില്ല കുട്ടി... കുട്ടി ആയതു കൊണ്ട് കൂടുതൽ പറയുന്നില്ല," എന്നായിരുന്നു വിമർശകന്റെ കമന്റ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Meenakshi

ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി.  സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ പലപ്പോഴും വലിയ രീതിയിൽ ചർച്ചയാവാറുണ്ട്.

Advertisment

കഴിഞ്ഞ ദിവസം, ചരിത്ര പാഠ പുസ്തകങ്ങളില്‍ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന മീനാക്ഷിയുടെ അഭിപ്രായം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിയായ മീനാക്ഷി കഴിഞ്ഞ ദിവസം ജാതി പിരമിഡ് പഠിക്കുന്നതിനെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചകൾക്ക് കാരണമായത്. 

Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പൊതുവിഷയങ്ങളെ വിലയിരുത്തുകയും അഭിപ്രായപ്രകടനങ്ങൾ നടത്തുകയും രാഷ്ട്രീയ ബോധ്യം പുലർത്തുകയും ചെയ്യുന്ന മീനാക്ഷിയെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്തിരുന്നു. 

അതിനൊപ്പം തന്നെ, മീനാക്ഷിയുടെ അഭിപ്രായ പ്രകടനത്തിൽ സംശയം പ്രകടിപ്പിച്ചും ചിലർ രംഗത്തെത്തിയിരുന്നു. ഇതെല്ലാം ആരോ എഴുതി കൊടുക്കുന്നതാണ്, സ്ക്രിപ്റ്റഡാണ് എന്നൊക്കെയായിരുന്നു പ്രധാന വിമർശനം. "എന്തോ എന്തരോ.. ആരോ എഴുതി വെച്ചത് കോപ്പി അടിച്ചു എഴുതി വെച്ചാൽ വലിയ വിവരം ഉള്ള തത്വജ്ഞാനി ആകില്ല കുട്ടി... കുട്ടി ആയതു കൊണ്ട് കൂടുതൽ പറയുന്നില്ല," എന്നായിരുന്നു പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട ഒരു കമന്റ്.

Advertisment

Also Read: നയൻതാരയ്ക്ക് 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിഘ്നേഷ്

ഇപ്പോഴിതാ, ആ കമന്റിന് മറുപടി നൽകിയിരിക്കുകയാണ് മീനാക്ഷി. "എന്തോ... എന്തരോ... തെളിവായല്ലോ... തെളിഞ്ഞല്ലോ ... ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 'ദോഷൈദൃക്കുകൾക്ക് ' ഇനിയും ആരോപണാവസരങ്ങളുണ്ട് ... എഐ യെന്നോ ... സ്ക്രിപ്റ്റഡ് എന്നോ ... പറഞ്ഞു പഠിപ്പിച്ചന്നോ ... എഴുതി പഠിപ്പിച്ചതന്നോ ഒക്കെ ... എന്നാലും ഞാൻ സ്നേഹപൂർവ്വം തുടരുകയാണ് ... നന്ദി," എന്നാണ് മീനാക്ഷി കുറിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിൽ മീനാക്ഷി അവതരിപ്പിച്ച വിഷയത്തെ കുറിച്ച് വാർത്താ ചാനലിനു നൽകിയ ഇൻ്റർവ്യൂവിൽ നിന്നുള്ള വീഡിയോ സഹിതമാണ് മീനാക്ഷി ഷെയർ ചെയ്തിരിക്കുന്നത്.

Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. 'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗർ' എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. 

Also Read: സോറി പറയാനും ശ്രദ്ധയോടെ വാഹനം ഓടിക്കാനും പഠിപ്പിച്ചത് വിവാഹം; ശ്രദ്ധ നേടി കുറിപ്പ്

Meenakshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: