Latest News

‘ആത്മമിത്രങ്ങളിൽ വിശ്വാസമില്ലായിരുന്നു പക്ഷേ….’; മീനാക്ഷി പറയുന്നു

തന്റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദിനൊപ്പമുളള ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്

meenakshi, dileep, ie malayalam

സോഷ്യൽ മീഡിയയിൽ വളരെ വിരളമായിട്ടേ താരപുത്രി മീനാക്ഷി ഫൊട്ടോകൾ പങ്കുവയ്ക്കാറുളളൂ. അതിനാൽ തന്നെ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. തന്റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദിനൊപ്പമുളള ചിത്രമാണ് മീനാക്ഷി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

‘ആത്മമിത്രങ്ങളിൽ വിശ്വാസമില്ലായിരുന്നു പക്ഷേ…’ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം ഷെയർ ചെയ്തത്. ‘ജീവിതത്തിലെ മുത്തുമണി’ എന്നായിരുന്നു ഫൊട്ടോയ്ക്ക് നമിതയുടെ കമന്റ്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാണ് നമിത പ്രമോദ്. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷായുടെ മകളുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയപ്പോഴാണ് മീനാക്ഷിയും നമിതയും തമ്മിൽ വളരെ അടുത്ത സൗഹൃദത്തിലാണെന്ന് പലർക്കും മനസിലായത്.

മീനാക്ഷിയുമായുളള സൗഹൃദത്തെക്കുറിച്ച് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലും നമിത പറഞ്ഞിരുന്നു. ”മീ​നാ​ക്ഷി​യാ​യാ​ലും​ ​ആ​യി​ഷ​യാ​യാ​ലും​ ​(​നാ​ദി​ർ​ഷാ​യു​ടെ​ ​മ​ക​ൾ​ ​)​ ​സ്വ​ന്തം​ ​ഫാ​മി​ലി​ ​പോ​ലെ​യാ​ണ്. ​സ്ഥി​രം​ ​വി​ളി​ക്കാ​റു​ണ്ട്. മിക്കവാറും കാണാറുണ്ട്. ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്.”

Read More: മെയ് വഴക്കത്താൽ അമ്പരപ്പിച്ച് മീനാക്ഷി, നൃത്ത വീഡിയോ വൈറൽ

അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meenakshi dileeps pic with actress namitha pramod in instagram534246

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com