Latest News

കസവ് സാരിയിൽ തിളങ്ങി മീനാക്ഷി; കയ്യടിച്ച് നമിതയും സനുഷയും

മീനാക്ഷിയുടെ ചിത്രത്തിന് രസകരമായ കമന്റുകളുമായി നമിതയും സനുഷയുമെത്തി

Meenakshi, മീനാക്ഷി, Namitha pramod, നമിത പ്രമോദ്, Dileep, Dileep's Daughter, ദിലീപ്, ദിലീപിന്റെ മകൾ, namitha pramod meenakshi photos, dileep kavya family photos, dileep kavya latest photos, dileep kavya madhavan daughter photo, mahalakshmi, iemalayalam, ഐഇ മലയാളം

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയ്ക്ക് വളരെ പ്രിയപ്പെട്ടവളാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷി. വളരെ അപൂർവമായേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ഇക്കുറി തന്റെ മനോഹരമായൊരു വിഷു ചിത്രമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. കസവ് സാരിയാണ് ചിത്രത്തിൽ മീനാക്ഷിയുടെ വേഷം. വിഷു ആശംസകൾ നേർന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചിരിക്കുന്നത്. താരപുത്രിയുടെ ചിത്രത്തിനു കയ്യടിച്ച് സുഹൃത്തുക്കളായ നമിതയും സനുഷയും ഒപ്പമുണ്ട്.

അടുത്തിടെയായിരുന്നു മീനാക്ഷിയുടെ ജന്മദിനം. തന്റെ പ്രിയപ്പെട്ട മീനൂട്ടിക്ക് ഗംഭീരമായ പിറന്നാളാഘോഷമായിരുന്നു ദിലീപ് ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നമിത പ്രമോദ്. മീനാക്ഷിയുമൊത്തുള്ള ചിത്രങ്ങൾ നമിത തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ വനിതാ ദിനത്തോട് അനുബന്ധിച്ചും തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നമിത പങ്കുവച്ചിരുന്നു.

Read More: മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ

അടുത്തിടെ ആയിഷയുടെ വിവാഹചടങ്ങിലും നമിതയും മീനാക്ഷിയും ഒന്നിച്ചെത്തിയിരുന്നു. ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ മീനാക്ഷിയും നമിതയും ഒന്നിച്ച് വേദിയിൽ ചുവടുവയ്ക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meenakshi dileeps photo in kerala saree wins the heart of social media

Next Story
പ്രതീക്ഷയുടെ പുതുവർഷം; വിഷു ആശംസകളുമായി താരങ്ങൾMammootty, മമ്മൂട്ടി, Mohanlal, മോഹന്‍ലാല്‍,Tovino Thomas, ടോവിനോ തോമസ്, Nivin pauly, നിവിന്‍ പോളി, Dileep, Suresh Gopi, സുരേഷ് ഗോപി, Anusree, അനുശ്രി, Aarattu Trailer, Aarattu teaser, Indian Express Malayalam, IE Malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express