മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവന്റെ 37-ാം പിറന്നാൾ ആണ് ഇന്ന്. രാവിലെ മുതൽ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് കാവ്യക്ക് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ നേരുന്നത്.
ഇപ്പോഴിതാ, മീനാക്ഷിയും കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി ആശംസ നേർന്നിരിക്കുന്നത്. “ഹാപ്പി ബർത്ത്ഡേ, ഐ ലവ് യൂ” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയുടെ പിറന്നാളും ഇന്നാണ്. നമിതക്കും മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. “ഹാപ്പി ബർത്ത്ഡേ ടു മൈ സിസ്റ്റേഴ്സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്” എന്ന് കുറിച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.
Also read: അമ്മയെ ക്യാമറയിൽ പകർത്തി മകൾ; സ്റ്റൈലിഷ് ചിത്രം ഏറ്റെടുത്ത് ആരാധകർ
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുണ്ട്.