കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ ആശംസ കുറിപ്പുമായി മീനാക്ഷി ദിലീപ്. മഹാലക്ഷ്മിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും മീനാക്ഷി ഷെയർ ചെയ്തിട്ടുണ്ട്. മഹാലക്ഷ്മിയുടെ നാലാം പിറന്നാളാണ് ഇന്ന്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട സ്റ്റാർ കിഡ് ആണ്. മാമാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ഫൊട്ടോകളും വീഡിയോകളും ഇടയ്ക്ക് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്.
2018 ഒക്ടോബര്‍ 19ന്, വിജയദശമി ദിനത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മഹാലക്ഷ്മിയുടെ ജനനം. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.
മഹാലക്ഷ്മിയുടെ വിശേഷങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളും മീനാക്ഷിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.