ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി മലയാളികള്‍ക്കു സുപരിചിതയാണ്.മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടി നമിത പ്രമോദ്. ഇരുവരും തമ്മിലുളള സൗഹൃദ ബന്ധത്തിന്റെ ആഴത്തെപ്പറ്റി പല അഭിമുഖങ്ങളിലും നമിത പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത മീനാക്ഷി നമിതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഷെയര്‍ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നമിതയ്‌ക്കൊപ്പമുളള ചിത്രവും വീഡിയോയും മീനാക്ഷി ഷെയര്‍ ചെയ്തിട്ടുണ്ട്.

.
നടന്‍ നാദിര്‍ഷയുടെ മകളുടെ കല്ല്യാണത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.
അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.