തിരുവോണദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരങ്ങളെല്ലാം. അക്കൂട്ടത്തിൽ, ദിലീപിന്റെ മകൾ മീനാക്ഷി ഷെയർ ചെയ്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിയ്ക്കുമുള്ള കുടുംബചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. മഹാലക്ഷ്മിയ്ക്ക് ഒപ്പമുള്ള മനോഹരമായ ഏതാനും ചിത്രങ്ങളും മീനാക്ഷി ഷെയർ ചെയ്തിട്ടുണ്ട്.

കസവു സാരിയാണ് മീനാക്ഷി ചിത്രങ്ങളിൽ അണിഞ്ഞിരിക്കുന്നത്. പട്ടുപാവാടയാണ് മഹാലക്ഷ്മിയുടെ വേഷം.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. പക്ഷേ, ഡാൻസിൽ അമ്മയുടെ കഴിവുകൾ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഓരോ ഡാൻസ് വീഡിയോയിലും മീനാക്ഷി അത് ശരിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.
ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.