അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയ്ക്ക് വളരെ പ്രിയപ്പെട്ടവളാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷി. വളരെ അപൂർവമായേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ഇക്കുറി തന്റെ മനോഹരമായൊരു ചിത്രമാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്. താൻ അസാധാരണമാണെന്ന് ഓർമപ്പെടുത്തുകയാണ് മീനാക്ഷി.
Read More: നമിതയ്ക്കും കൂട്ടുകാരികൾക്കുമൊപ്പം അടിച്ചുപൊളിച്ച് മീനാക്ഷി; ചിത്രങ്ങൾ
View this post on Instagram
മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നമിത പ്രമോദ്. മീനാക്ഷിയുമൊത്തുള്ള ചിത്രങ്ങൾ നമിത തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ വനിതാ ദിനത്തോട് അനുബന്ധിച്ചും തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നമിത പങ്കുവച്ചിരുന്നു.
View this post on Instagram
അടുത്തിടെ ആയിഷയുടെ വിവാഹചടങ്ങിലും നമിതയും മീനാക്ഷിയും ഒന്നിച്ചെത്തിയിരുന്നു.
View this post on Instagram
ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ മീനാക്ഷിയും നമിതയും ഒന്നിച്ച് വേദിയിൽ ചുവടുവയ്ക്കുകയും ചെയ്തിരുന്നു.