Latest News

സാരിയിൽ അതിസുന്ദരിയായി മീനാക്ഷി ദിലീപ്; ആളാകെ മാറിയല്ലോയെന്ന് ആരാധകർ

മീനാക്ഷിയുടെ ആത്മമിത്രവും നടിയുമായ നമിത പ്രൊമോദും ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്

meenakshi dileep, മീനാക്ഷി ദിലീപ്, meenakshi latest photos, മീനാക്ഷി പിറന്നാൾ, namitha pramod, നമിത, dileep daughter, ദിലീപ് മകൾ

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി. വളരെ വിരളമായിട്ടേ മീനാക്ഷി ഫൊട്ടോകൾ പങ്കുവയ്ക്കാറുളളൂ. അതിനാൽ തന്നെ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

മെറൂൺ സാരിയിലുള്ള ചിത്രങ്ങളിൽ അതീവസുന്ദരിയായ മീനാക്ഷിയെ ആണ് കാണാൻ കഴിയുക. മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിത പ്രൊമോദും ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meenakshi dileep saree photos

Next Story
ബൂർജ് ഖലീഫയിൽ നവരസ സിനിമയുടെ ട്രെയിലർ പ്രദർശനംnavarasa, trailer, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express