മീനാക്ഷിയുമായി ആത്മബന്ധമുണ്ട്; നമിത

മീനാക്ഷിയുമൊത്തുള്ള സൗഹൃദനിമിഷങ്ങളും ചിത്രങ്ങളും നമിത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

namitha pramod, meenakshi, ie malayalam

സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. താരപുത്രിയുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം സോഷ്യൽ ലോകത്ത് പെട്ടെന്ന് വൈറലാവാറുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാണ് നമിത പ്രമോദ്. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷായുടെ മകളുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയപ്പോഴാണ് മീനാക്ഷിയും നമിതയും തമ്മിൽ വളരെ അടുത്ത സൗഹൃദത്തിലാണെന്ന് പലർക്കും മനസിലായത്.

മീനാക്ഷിയുമായുളള സൗഹൃദത്തെക്കുറിച്ച് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലും നമിത പറഞ്ഞിട്ടുണ്ട്. ”മീ​നാ​ക്ഷി​യാ​യാ​ലും​ ​ആ​യി​ഷ​യാ​യാ​ലും​ ​(​നാ​ദി​ർ​ഷാ​യു​ടെ​ ​മ​ക​ൾ​ ​)​ ​സ്വ​ന്തം​ ​ഫാ​മി​ലി​ ​പോ​ലെ​യാ​ണ്. ​സ്ഥി​രം​ ​വി​ളി​ക്കാ​റു​ണ്ട്. മിക്കവാറും കാണാറുണ്ട്. ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്.”

Read More: കൂട്ടുകാരിയുടെ വിവാഹ ആഘോഷത്തിൽ മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്

മീനാക്ഷിയുമൊത്തുള്ള സൗഹൃദനിമിഷങ്ങളും ചിത്രങ്ങളും നമിത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രാജ്യാന്തര വനിതാദിനത്തോട് അനുബന്ധിച്ച് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരികളുടെ ചിത്രങ്ങൾ നമിത ഷെയർ ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ മീനാക്ഷിയും ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്ര ആക്ടീവല്ല. വളരെ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളളൂ. അടുത്തിടെ തന്റെ പിറന്നാളിനു മുന്നോടിയായി ചുവന്ന ഗൗണിലുളള ഒരു ഫൊട്ടോ മീനാക്ഷി ഷെയർ ചെയ്തിരുന്നു.

അച്ഛനും അമ്മയും സിനിമാ താരങ്ങളാണെങ്കിലും മീനാക്ഷിക്ക് അഭിനയത്തിനോട് താൽപര്യമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meenakshi dileep namitha pramod friendship500680

Next Story
ഇതാണ് നിങ്ങൾ ചോദിച്ച പാട്ട്; ‘ ശ്രീമാൻ ബ്രോ’യെ പരിചയപ്പെടുത്തി പിഷാരടിRamesh Pisharody, Ramesh Pisharody album song, Ramesh Pisharody sreeman bro, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com