ചുവന്ന സാരിയിൽ സുന്ദരിയായി മീനാക്ഷി. മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്ര ആക്ടീവല്ല. വളരെ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളളൂ.
ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ ഡാൻസും മറ്റുമായി മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്.