scorecardresearch
Latest News

തെന്നൽ പോലെ; ഫ്ളോറൽ അനാർക്കലിയിൽ തിളങ്ങി മീനാക്ഷി

ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോസും ഈ താരപുത്രി പങ്കുവയ്ക്കാറുണ്ട്

Meenakshi dileep, meenakshi Dileep latest photos

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല മീനാക്ഷി ദിലീപ്. എങ്കിലും ഇടയ്ക്ക് തന്റെ പുത്തൻ ചിത്രങ്ങളുമായി മീനാക്ഷി എത്താറുണ്ട്. ഒരിടവേളയ്ക്ക് ശേഷം തന്റെ ഏതാനും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് മീനാക്ഷി.

ഫ്ളോറൽ അനാർക്കലി ചുരിദാറിൽ മനോഹരിയായ മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷിയ്ക്ക് നൃത്തത്തോട് താൽപ്പര്യമുണ്ടെങ്കിലും തൽക്കാലം അഭിനയരംഗത്തേക്ക് ഇല്ലെന്ന് മീനാക്ഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറാവാനാണ് മീനാക്ഷിയ്ക്ക് താൽപ്പര്യം. ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ ഡാൻസും മറ്റുമായി മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്.

Read more: മീനാക്ഷിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നമിത

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meenakshi dileep in floral anarkali see photos